Sunday 17 March 2013

പുനര്‍ജ്ജനി

കരിഞ്ഞുണങ്ങിയൊരീ
തളിർനാമ്പുകളെയെൻ കണ്ണീരിനാലു-
ണർത്തുവാൻ എനിയെനിക്കാവതില്ല
ഉള്ള ചുടുരക്തമൊക്കെയും
ആ വിത്തിനായ് ഞാൻ ചുരന്നതല്ലെ.

*********

എത്രനാള്‍,
എത്ര നാളാ വിത്തിന്നരികില്‍
ഞാന്‍ കാവല്‍ നിന്നു
ഒരു കിളി കൊത്തേല്‍ക്കാതെ
ഉറുമ്പരിക്കാതെ ഞാന്‍ കാത്തു വെച്ചു.

ഏറെനാളിന്‍ ശേഷമാ വിത്തില്‍ -
നിന്നൊരു മുള വന്നു.
മുള വളര്‍ന്നതില്‍ ഇല വിരിഞ്ഞു.
അതിലൊരു ചെറുപു വിരിയുന്നത്
കിനാക്കണ്ടൊരു രാത്രിയില്‍
ഒരു ചെറു തീപടര്‍ന്നതെവിടെയോ
എങ്ങനെയോ......


ചുടുകാറ്റിനൊപ്പം പടര്‍ന്നതിന്‍ കയ്കളില്‍
പിടഞ്ഞമര്‍ന്നൊരീ തളിര്‍നാമ്പിനെ-
നിയൊരു പുനര്‍ജ്ജനിയുള്ളതാണോ,
ഇനിയൊരു പുനര്‍ജ്ജനി ഉള്ളതാണോ......


*********

എനിയൊരു മഴ പെയ്യട്ടെ....
കുളിര്‍ മഴപെയ്യട്ടെ....
തളിരുകൾ പിന്നെയും കിളിർക്കട്ടെ.....
അവയിൽ ഒരുകഞ്ഞു പൂമൊട്ടു
വിരിയുന്നതും കാത്ത്
ഞാനീ ഇടവഴിയിൽ കാത്തിരിക്കാം...
എനിയുമൊരു വർഷമുണ്ടെന്നാകിൽ
ഞാനീ ഇടവഴിയിൽ തനിച്ചിരിക്കാം.

(2011-ഒക്റ്റോബർ)